Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South India Inter

Kozhikode

സൗ​ത്ത് ഇ​ന്ത്യ അ​ന്ത​ര്‍സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്ക​ം

കോ​ഴി​ക്കോ​ട്: പ​തി​നെ​ട്ടാ​മ​ത് സി​ല്‍​വ​ര്‍​ഹി​ല്‍​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ അ​ന്ത​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ടി​ല്‍ തു​ട​ക്ക​മാ​യി.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ സ്‌​കൂ​ള്‍ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന നാ​ല് ദി​വ​സ​ത്തെ മ​ത്സ​രം സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് സി​എം​ഐ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ.​ഡോ. ബി​ജു ജോ​ണ്‍ വെ​ള്ള​ക്ക​ട സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ​ല്‍ ഫാ. ​സ​നീ​ഷ് മാ​ത്യു സി​എം​ഐ, സി​ല്‍​വ​ര്‍​ഹി​ല്‍​സ് സി​എം​ഐ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ന്‍ കെ. ​മാ​ത്യു സി​എം​ഐ, കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ലൈ​ഫ് ടൈം ​പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി, കോ​ഴി​ക്കോ​ട് ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് പ്രി​ന്‍​സി​പ​ല്‍ ഫാ. ​ജോ​ര്‍​ജ് പു​ഞ്ച​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​പി.​അ​ഭി​ലാ​ഷ്, പി.​കെ.​വി​ശാ​ല്‍, സി.​കെ. മു​ഹ​മ്മ​ദ് റി​ഷാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ദി​വ​സം ആ​തി​ഥേ​യ​രാ​യ സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മി​ക​ച്ച വി​ജ​യ​ങ്ങ​ളോ​ടെ പോ​രാ​ട്ടം ആ​രം​ഭി​ച്ചു. ബോ​യ്‌​സ് പൂ​ള്‍ എ ​മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​ര്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ എ​ച്ച്എ​സ്എ​സി​നെ 50-13 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍​ത്ത​പ്പോ​ള്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഗേ​ള്‍​സ് ടീം ​ന​ട​ക്കാ​വ് ജി​വി​എ​ച്ച്എ​സ്എ​സി​നെ​തി​രെ 48-31 എ​ന്ന സ്‌​കോ​റി​ന് മി​ക​ച്ച വി​ജ​യം നേ​ടി. ഗേ​ള്‍​സ് പൂ​ള്‍ ബി​യി​ലെ പോ​രാ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കാ​ര​മ​ടൈ എ​സ്‌​വി​ജി​വി മെ​ട്രി​ക്യു​ലേ​ഷ​ന്‍ എ​ച്ച്എ​സ്എ​സി​നെ 58-51 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.
മി​നി ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് എ ​ഗൂ​ഡ​ല്ലൂ​ര്‍ മോ​ണിം​ഗ്സ്റ്റാ​ര്‍ സ്‌​കൂ​ളി​നെ 60-30നും ​ബോ​യ്‌​സ് നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ല്‍ ആ​ല​പ്പു​ഴ ലി​യോ XIII സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് ബി ​യെ 47-15 നും ​തോ​ല്‍​പ്പി​ച്ചു.

Latest News

Corehub Up